psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരള രാഷ്ട്രീയം : 1888 മുതല്‍ ആദ്യ മന്ത്രിസഭ  വരെ | psc most important notes

കേരള രാഷ്ട്രീയം : 1888 മുതല്‍ ആദ്യ മന്ത്രിസഭ  വരെ

1888-ല്‍ തിരുവതാംകൂറില്‍ നിലവില്‍ വന്ന തിരുവിതാംകൂര്‍ ലെജിസ്ലെറ്റിവ് കൌണ്‍സില്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി രൂപം കൊണ്ട നിയമ നിര്‍മാണ സഭകളില്‍ ഒന്നാണ്. (മൈസൂരാണ് ആദ്യം ആരംഭിച്ചത്-1881-ല്‍.)


1904-ല്‍ ശ്രീമൂലം പ്രജാസഭ രൂപവല്‍കരിച്ചു. അയ്യങ്കാളി, കുമാരനാശാന്‍ തുടങ്ങിയവര്‍ അംഗങ്ങള്‍ ആയിരുന്നു. 
 1932 - ല്‍ ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് ദ്വിമണ്ഡല സംവിധാനം (ശ്രീമൂലം അസ്സംബ്ലി- 72 അംഗങ്ങള്‍, ശ്രീചിത്ര സ്റ്റേറ്റ് കൌണ്‍സില്‍- 37 അംഗങ്ങള്‍) നിലവില്‍ വന്നു
1938 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസ് രൂപവത്കരിച്ചു. ആദ്യ അധ്യക്ഷന്‍ പട്ടം താണുപിള്ള ആയിരുന്നു.
1938 മാര്‍ച്ച്‌ 24 നു ആദ്യത്തെ ജനകീയ മന്ത്രിസഭാ തിരുവിതാംകൂറില്‍ അധികാരമേറി.
ആദ്യ ജനകീയ മന്ത്രിസബ്ജയിലെ പ്രധാന മന്ത്രി പട്ടം താണുപിള്ളയും മന്ത്രിമാര്‍ സി കേശവന്‍, ടി എം വര്‍ഗീസ് എന്നിവരുമായിരുന്നു. പട്ടം താണുപിള്ള അധികാരം ഒഴിഞ്ഞതിനാല്‍ പകരം പറവൂര്‍ ടി കെ നാരായണപിള്ള പ്രധാനമന്ത്രിയായി.തിരുക്കൊച്ചിയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എ ജെ ജോണ്‍ ആണ്.ഈ മന്ത്രിസഭ 1951 മാര്‍ച്ച് 1നു രാജി വെക്കുകയും സി കേശവന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ 1951 മാര്‍ച്ച്‌ 3 നു അധികാരമേല്‍ക്കുകയും ചെയ്തു
.1951-52 ല്‍ തിരു-കൊച്ചിയില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. ആകെ 108 സീറ്റില്‍ 46 സീറ്റ് കോണ്ഗ്രസ് നേടി. തമിഴ്നാട് കൊണ്ഗ്രസ്സുമായി ചേര്‍ന്ന് എ ജെ ജോണ്‍ മന്ത്രിസഭ ഉണ്ടാക്കി. പക്ഷെ പിന്തുണ നഷ്ടപെട്ടു
. 1954 ല്‍പി.എസ്.പി. (പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി) നേതാവ് പട്ടം താണുപിള്ള കോണ്ഗ്രസ് സഹായത്താല്‍ മന്ത്രിസഭ ഉണ്ടാക്കി. എന്നാല്‍ താമസിയാതെ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന്‍ ആ മന്ത്രിസഭ നിലം പൊത്തി.തിരുക്കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചി പ്രധാനമന്ത്രി ഇക്കണ്ടവാര്യര്‍ ആയിരുന്നു. തിരുക്കൊച്ചി സംസ്ഥാനത്തെ ആദ്യ സ്പീക്കര്‍ പി.എം.വര്‍ഗീസ്‌ ആയിരുന്നു. സംയോജനത്തിനു നേതൃത്വം കൊടുത്തത് പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു
.1955 ല്‍ തമിഴ്നാട് കൊണ്ഗ്രസ്സിന്‍റെ പിന്തുണയോടെ പനമ്പിള്ളി ഗോവിന്ദമേനോന്‍ന്‍റെകോണ്ഗ്രസ് മന്ത്രിസഭ അധികാരം ഏറ്റു. പത്തു മാസത്തെ ഭരണശേഷം ഭരണകക്ഷിയിലെ എതിര്‍പ്പുമൂലം പനമ്പിള്ളി മന്ത്രിസഭ രാജി വച്ചു. തുടര്‍ന്ന
1956 മാര്‍ച്ച് 23നു സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്ത
.കേരളപ്പിറവിയോടെ രാജപ്രമുഖന്‍ സ്ഥാനം ഇല്ലാതാവുകയും പി. എസ്. റാവു ആക്ടിംഗ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിലെ ആദ്യ മന്ത്രിസഭയ്ക്കായി തിരഞ്ഞെടുപ്പ് നടന്നത് 1957 ലാണ്.ഭലം വന്നപ്പോള്‍ 126 ല്‍ 60 സീറ്റും കമ്മൂണിസ്റ്റ് പാര്‍ട്ടി നേടി.
അഞ്ചു സ്വതന്ത്രന്മാരുടെ പിന്തുണയോടെ കമ്മൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി. ഏപ്രില്‍ അഞ്ചിന് ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.
ഒന്നാം കേരള നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത അംഗം റോസമ്മ പുന്നൂസ് ആണ്.
സ്പീക്കറായി ആര്‍.ശങ്കരനാരായണന്‍ തമ്പിയാണ് ചുമതല ഏറ്റത്.
കെ.ഒ.ഐഷാഭായി ആയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
 പതിപക്ഷ നേതാവ് പി.ടി. ചാണ്ടി ആയിരുന്നു.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *