psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ചില ജന്തു കൗതുകങ്ങള്‍ | psc important questions

ചില ജന്തു കൗതുകങ്ങള്‍

*ഒരു കണ്ണ് തുറന്ന് കൊണ്ട് ഉറങ്ങുന്ന ജീവിയാണ് ഡോള്‍ഫിന്‍
*മനുഷ്യന്‍ കഴിഞ്ഞാല്‍ ലോകത്തിലേറ്റവും ബുദ്ധിയുള്ള ജീവിയാണ് ഡോള്‍ഫിന്‍
*ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവിയാണ് ആമ
*ഒരായുസ് മുഴുവന്‍ വെള്ളം കുടിക്കാതെ ജീവിക്കുന്ന ജീവിയാണ് കംഗാരു എലി
http://t.me/psconlinestudyclassroom
*കരയിലെ ഏറ്റവും വലിയ മാംസഭുക്കാണ് ധ്രുവക്കരടി
*ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പാല്‍ അടങ്ങിയ ജീവിയാണ് മുയല്‍
*ആഹാരം കഴുകിയ ശേഷം മാത്രം കഴിക്കുന്ന ജീവിയാണ് റക്കൂണ്‍ (raccoon )
*മാംസ ഭോജികളില്‍ വെച്ച് ഏറ്റവും കുറച്ച് മാംസം കഴിക്കുന്ന ജീവിയാണ് കരടി
*മഴക്കാലത്ത് വലിയ ഇലകള്‍ കുടപോലെ ചൂടി മഴയില്‍ നിന്നും രക്ഷപ്പെടാറുള്ള ജീവിയാണ് ഒറാങ് ഉട്ടാങ്
*പിറന്ന് വീഴുന്ന ഒരു കംഗാരു കുഞ്ഞിന് ഒരിഞ്ച് നീളമേ കാണൂ
* തല നഷ്ടപ്പെട്ടാലും പാറ്റയ്ക്ക് ഒരാഴ്ച്ചയോളം ജീവിക്കാനാവും
*നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും ബുദ്ധിയുള്ളത് നീരാളിക്കാണ്
http://t.me/psconlinestudyclassroom
*എല്ലുകളില്‍ വായു അറയുള്ള പക്ഷിയാണ് പ്രാവ്
* തലച്ചോറിനേക്കാള്‍ വലിപ്പമുള്ള കണ്ണുകളുള്ള പക്ഷിയാണ് ഒട്ടകപ്പക്ഷി
*ഇടങ്കയ്യനായ ജീവിയാണ് ധ്രുവക്കരടി
*ഒരു ഒച്ചിന് 3 വര്‍ഷത്തോളം ഉറങ്ങാന്‍ സാധിക്കും
* ഉണര്‍ന്നിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഫുഡ് കഴിക്കുന്ന ജീവിയാണ് ഭീമന്‍ പാണ്ഡ
*കൊമ്പുമായി ജനിക്കുന്ന ഏക മൃഗമാണ് ജിറാഫ്
*നാല് കാല്‍ മുട്ടുകളുള്ള ഏക ജീവിയാണ് ആന
*ഏറ്റവും കുഴി മടിയനായ ജീവിയാണ് സ്ലോത്ത് ( ദിവസവും 19 മണിക്കൂര്‍ ഉറക്കത്തിനും വിശ്രമത്തിനുമായി ചില വഴിക്കുന്ന ഇവര്‍ ജീവിതത്തില്‍ ഭൂരി ഭാഗവും മരത്തില്‍ തന്നെയാണ് കഴിയുക )
http://t.me/psconlinestudyclassroom
*പരന്ന മുഖമുള്ള ഏക പക്ഷിയാണ് മൂങ്ങ
*ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷിയാണ് ഫുള്‍മര്‍ (fulmar )
*ഒറ്റക്കാലുള്ള ജീവിയാണ് ഒച്ച്
*ഏറ്റവും കൂടുതല്‍ ഗര്‍ഭകാലയളവുള്ള ജീവിയാണ് ആന ( 22മാസം )
* ഏറ്റവും കുറച്ച് ഗര്‍ഭകാലയളവുള്ള ജീവിയാണ് അമേരിക്കന്‍ ഒപ്പോസം (8 ദിവസം )
*മനുഷ്യന്‍ ആദ്യമായി മെരുക്കിയെടുത്ത മൃഗമാണ് നായ
*കൊക്കില്‍ സഞ്ചിയുള്ള പക്ഷിയാണ് പെലിക്കണ്‍
*സീബ്രയുടെ വെളുത്ത ശരീരത്തില്‍ കറുത്ത വരയാണുള്ളത്
*നായയേക്കാള്‍ കേമമായി മണം പിടിക്കാന്‍ ഉറുമ്പിന് കഴിയും
*ലോകത്തില്‍ ആദ്യമായി മൃഗാശുപത്രി സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ
*100ലധികം വ്യത്യസ്ഥ ശബ്ദമുണ്ടാക്കാന്‍ പൂച്ചക്ക് കഴിയും
*യൂറോപ്പിനെ കിടു കിടാ വിറപ്പിച്ച നെപ്പോളിയന്‍ ബൊണാപാര്‍ട്ടിന് പൂച്ചകളെ പേടിയായിരുന്നു
*മുട്ടയിടുന്ന മൃഗമാണ് platypus
*രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു മുട്ട മാത്രമിടുന്ന പക്ഷിയാണ് ആല്‍ബട്രോസ്
*തലയില്ലാത്ത ജീവിയാണ് ഞണ്ട്
*മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും വിധഗ്ധമായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ജീവിയാണ് ചിമ്പാന്‍സി
*നീല,പച്ച,ചുവപ്പ്,മഞ്ഞ എന്നിങ്ങനെ പല നിറങ്ങളില്‍ മുട്ടയിടുന്ന പക്ഷിയാണ് തെക്കെ അമേരിക്കയിലെ tinamou
*പാമ്പുകള്‍ ഉറങ്ങുന്നത് കണ്ണുകള്‍ തുറന്ന് വെച്ചാണ്. കാരണം അവയ്ക്ക് കണ്‍ പോളകള്‍ ഇല്ല
*സിംഹവും കടുവയും സ്വഭാവികമായി ഒരുമിച്ച് കാണപ്പെടുന്ന ഒരു പ്രദേശവും ഭൂമിയിലില്ല.ഇവ രണ്ടും വനത്തിലുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ
*മനുഷ്യന്റെ finger print പോലെ തന്നെ ഓരോ കടുവയ്ക്കും വ്യത്യസ്ഥമായ വരകളാണ് ശരീരത്തിലുള്ളത്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *