psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

മധ്യപ്രദേശ് സംസ്ഥാനം | psc important notes

മധ്യപ്രദേശ് സംസ്ഥാനം
1..മധ്യപ്രദേശ് സംസ്ഥാനം രൂപീകരിച്ചതെന്ന് ?1956 നവമ്പർ 1
2..ഏതൊക്കെ പ്രദേശങ്ങൾ ചേർന്നാണ്1956 ൽ മധ്യപ്രദേശ് സംസ്ഥാനം രൂപീകരിച്ചത് ?മധ്യഭാരത്,വിന്ധ്യപ്രദേശ്‌,ഭോപ്പാൽ
3..ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം?
മധ്യപ്രദേശ് (2000 നവംബർ 1-ന്‌ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം)
4..അതിർത്തി സംസ്ഥാനങ്ങൾ ?ഉത്തർപ്രദേശ്,ഛത്തീസ്‌ഗഢ്, ഗുജറാത്ത്,രാജസ്ഥാൻ,മഹാരാഷ്ട്ര
5..തലസ്ഥാനം ?ഭോപ്പാൽ.
6..ജില്ലകളുടെ എണ്ണം?51
7..പ്രധാന നഗരങ്ങൾ?ഇൻഡോർ, ഗ്വാളിയോർ,ജബൽപൂർ,ഭോപ്പാൽ
8.ഔദ്യോഗിക ഭാഷ?ഹിന്ദി
9..മധ്യപ്രദേശിന്റെ ഭൂരിഭാഗവും ഏതു പീഠ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് ?മാൾവ (ചരിത്രപരമായി മധ്യപ്രദേശ് മാൾവ എന്നറിയപ്പെടുന്നു)
10.ഇന്ത്യയിൽ ഏറ്റവും അധികം ഗോത്രവർഗക്കാർ ഉള്ള സംസ്ഥാനം ?മധ്യപ്രദേശ്
11.മധ്യ പ്രദേശിലെ ഏറ്റവും വലിയ നഗരം?ഇൻഡോർ
12.മധ്യപ്രദേശിലെ ആദ്യ മുഖ്യമന്ത്രി?രവിശങ്കർ ശുക്ല
13.മധ്യപ്രദേശിലെ യുനെസ്കോ (UNESCO)ലോക പൈതൃക സ്ഥാനങ്ങൾ ഏതെല്ലാം?ഭീംബട്ക ശിലാഗൃഹങ്ങൾ,കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ, സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങൾ
14.കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ എവിടെയാണ്?ഛത്തർപുർ, മധ്യപ്രദേശ്
15.കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ ഏതു രാജവംശം പണികഴിപ്പിച്ചതാണ്?ചണ്ഡേല രാജവംശം(built between 950 and 1050 AD)
16.പുരാതന കാലത് മധ്യപ്രദേശ് അറിയപ്പെട്ടിരുന്ന പേര്?അവന്തി മഹാജനപദ
17.അതിന്റെ തലസ്ഥാനം?ഉജ്ജയിൻ (അവന്തിക)
18.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ്,വജ്രം എന്നിവയുടെ ശേഖരം ഉള്ള സംസ്ഥാനം?മധ്യ പ്രദേശ്
19.ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ വജ്രഖനി?പന്ന
20.നർമ്മദ നദിക്കു ചുറ്റിനുമായി കാണപ്പെടുന്ന മനോഹരമായ മാർബിൾ റോക്‌സ് സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിനടുത്താണ്?ജബൽപൂർ
21.മധ്യ പ്രദേശിൽ കുംഭ മേള നടക്കുന്ന സ്ഥലം?ഉജ്ജയിൻ
22.ഉജ്ജയിൻ ഏതു നദീതീരത്താണ് ?ക്ഷിപ്ര
23.മധ്യ പ്രദേശിലെ നാഷണൽ പാർക്കുകളുടെ എണ്ണം?9

24.മധ്യപ്രദേശിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?കൻഹ
നാഷണൽ പാർക്ക്.
25.നീൽഗായി എന്നറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൃഷ്ണമൃഗങ്ങൾ കാണപ്പെടുന്ന മധ്യപ്രദേശിലെ നാഷണൽ പാർക്ക് ?ബാണ്ഡവഗഢ്
നാഷണൽ പാർക്ക്.
26.ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നതെവിടെ ?സാഞ്ചി ,ഭോപ്പാൽ ,മധ്യപ്രദേശ്
27.സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതാരാണ് ?അശോകൻ.
28.സാഞ്ചിയിലെ മഹാസ്തുപം സ്ഥിതിചെയ്യുന്നത് ഏതു നദിതീരത്താണ് ?ബേത്വാ നദി.
29.മധ്യ പ്രദേശിലെ ഗോത്ര നൃത്തമാണ് ?ഭഗോറിയ
30.മധ്യപ്രദേശിലെ ഭോജേശ്വർ ക്ഷേത്രം ആരാണ് പണികഴിപ്പിച്ചത് ?ഭോജരാജാവ് (ഭോപ്പാലിനടുത്തു ഭോജ്‌പുർ എന്ന സ്ഥലത്താണ് .
31.ഭോജ്‌പുർ നിർമ്മിച്ചതാരാണ് ? ഭോജരാജാവ്
32.ഭോജ രാജാവ് ഏതു രാജവംശത്തിൽ പെട്ടതാണ് ?പരമാരരാജവംശം.
33.മധ്യപ്രദേശിലെ പ്രശസ്തമായ ഹിന്ദോള കൊട്ടാരം നിര്മിച്ചതാരാണ് ?ഹൊഷാങ് ഷാ.
34.T -ആകൃതിയിലുള്ള ഈ കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു ?മണ്ഡു ,ധർ ജില്ല.(ഹൊഷാങ് ഷായുടെ ശവകുടീരം,ജഹാസ് മഹൽ എന്നിവയും എവിടെയാണ്)
35.മധ്യപ്രദേശിൽ നിലനിന്നിരുന്ന മുസ്ലിം രാജവംശമായിരുന്നു ?മാൾവ (അതിന്റെ തലസ്ഥാനം മണ്ഡു)
36.മധ്യപ്രദേശിലെ ഏറ്റവും നീളം കൂടിയ നദി ?നർമ്മദാ
37.ഇന്ത്യയുടെ  പ്രധാനമന്ത്രി ആയിരുന്ന വാജ്‌പേയി ജനിച്ചതെവിടെയാണ് ?ഗ്വാളിയോർ,മധ്യപ്രദേശ്
38.മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ജുമാ മസ്ജിദ് ?താജ്-ഉൽ-മസ്ജിദ്(Taj-ul-Masajid)
39.മധ്യപ്രദേശിലെ ചന്ദേരിയിൽ നിർമിക്കുന്ന പ്രശസ്തമായ സാരി ?ചന്ദേരി സാരി.
40.രാമചരിതമാനസം രചിച്ച തുളസീദാസിന്റെ പേരിൽ മധ്യപ്രദേശ് സർക്കാർ നൽകിവരുന്ന അവാർഡ് ?തുള്സിസമ്മാനം (നാടൻ കലാരൂപങ്ങൾക്ക്).
41.ശാസ്ത്രീയ നൃത്തം,ശാസ്ത്രീയ സംഗീതം ,നാടകം എന്നിവയുടെ പ്രോത്സാഹനത്തിന് വേണ്ടി മധ്യ പ്രദേശ് സർക്കാർ നൽകിവരുന്ന അവാർഡ് ?കാളിദാസ് സമ്മാൻ.
42.എല്ലാ വർഷവും ഗ്വാളിയോറിൽ നടന്നുവരുന്ന ഹിന്ദുസ്ഥാനി സംഗീത വിരുന്ന് ? താൻസെൻ സംഗീത് സമ്മോരഹ്.
43.മധ്യപ്രദേശിൽ എല്ലാവർഷവും നടത്തപെടുന്ന , ഒരാഴ്‍ച്ച (feb 1 -7 )നീണ്ടുനിൽക്കുന്ന ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ?കജുരാവോ ഡാൻസ് ഫെസ്റ്റിവൽ (കജുരാവോ ക്ഷേത്ര സമുച്ചയത്തിൽ നടത്തപ്പെടുന്നു).
44.ഭോപ്പാൽ വാതക ദുരന്തം നടന്നെതെന്ന് ?ഡിസംബർ 2 ,1984 (യൂണിയൻ ഗാർബൈഡ്‌ ഇന്ത്യ ലിമിറ്റഡ് എന്ന കീടനാശിനി നിർമ്മാണ ശാലയിൽ, (Union Carbide India Limited (UCIL) pesticide plant in Bhopal)
45.ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായത് ഏത് വിഷവാതകമാണ് ?മീതൈൽ ഐസോസയനേറ് (methyl isocyanate).
46.ഭോപ്പാൽ ദുരന്തം ഉണ്ടാകുന്ന സമയത്തെ UCIL കമ്പനിയുടെ ചെയർമാന് ആരായിരുന്നു ? വാറൻ ആൻഡേഴ്സൺ (അമേരിക്കൽ ബിസിനസ്‌മാൻ).
47.സംസ്ഥാന മൃഗം ?ബാരസിംഹ മാൻ
48.സംസ്ഥാന പക്ഷി ?നാകമോഹൻ (Indian Paradise-flycatcher)
49.സംസ്ഥാന പുഷ്പം ?മഡോണ ലില്ലി (Madonna lily)
50.പ്രസിദ്ധ ഗായിക ലതാ മങ്കേഷ്‌കരുടെ ജന്മസ്ഥലം ?ഇൻഡോർ (M.P)

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *