psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെപ്പറ്റി പി.എസ.സി പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധകാര്യങ്ങളും | psc exam

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെപ്പറ്റി പി.എസ.സി പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളും അനുബന്ധകാര്യങ്ങളും





1⃣ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി

✅ 1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ

2⃣ ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര്

✅ ശിപ്പായി ലഹള

( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു)

3⃣ 1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി

✅ മംഗൾ പാണ്ഡെ

( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി)

4⃣ 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര്

✅ നാനാ സാഹിബ്

( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം)

5⃣ ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത്

✅ മണികർണിക

6⃣ ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ്

✅ താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്)

7⃣ ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ

✅ ഝാൻസി റാണിയെ

( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു)

8⃣ 1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര്

✅ ഝാൻസി റാണി

(Queen of JanSi എന്ന പുസ്തകം എഴുതിയത് മഹാശ്വേതാദേവി )

9⃣ 1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ

✅ കോളിൻ കാംബെൽ

( ആ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാനിംഗ് പ്രഭു)

1⃣0⃣ 1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ്

✅ ബഹാദൂർ ഷാ രണ്ടാമൻ

( അവസാന മുഗൾ രാജാവ് ഇദ്ദേഹം തന്നെ)

1⃣1⃣ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി

✅ നാനാ സാഹിബ്

(പേഷ്യ ബാജിറാവുവിന്റെ ദത്തുപുത്രൻ)

1⃣2⃣ ഝാൻസിറാണി വീരമൃത്യുവരിച്ചതെന്ന്

✅ 1858 ജൂൺ 18

( താന്തിയ തോപ്പി തൂക്കിലേറ്റിയത് 1859 ൽ)

1⃣3⃣ ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം

✅ 1858 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്

 ( ഈ വിളംബരത്തിന്റെ ഫലമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം നഷ്ടപ്പെട്ടു )

1⃣4⃣ 1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെ

✅ താമരയും ചപ്പാത്തിയും

( വിപ്ലവം പൂർണമായും അടിച്ചമർത്തിയത് 1858ൽ ) '

1⃣5⃣ 1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലം

✅ ഉത്തർപ്രദേശ്

( കലാപങ്ങൾ ഉണ്ടാകാതിരുന്ന പ്രധാന സ്ഥലങ്ങൾ ---ഡൽഹി ബോംബെ )

1⃣6⃣ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര്

✅ താരാചന്ദ്

( 1857 ദി ഗ്രേറ്റ് റെബലിയൻ എഴുതിയത് --- അശോക് മേത്ത )

1⃣7⃣ 1857ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി

✅ 1858 വിക്ടോറിയ രാജ്ഞി അധികാരമേറ്റു

( 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമം പാർലമെന്റിൽ അവതരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പാൽമേഴ്സ്റ്റൺ)

1⃣8⃣ ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി

✅ പ്രീതിലത വഡേദാർ

( ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഖുദിറാം ബോസ്)

1⃣9⃣ നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു

✅ താന്തിയോ തോപ്പി

( താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ )

2⃣0⃣ അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പ്രഖ്യാപിച്ച സമരം

✅ പൈക്ക സമരം

2⃣1⃣ 1857 വിപ്ലവത്തിൽ ഗ്യാളിയോർ നേതൃത്വം നൽകിയതാര്

✅ റാണി ലക്ഷ്മിഭായ് (ഝാൻസി നേതൃത്വം നൽകിയതും റാണി ലക്ഷ്മിഭായി )

2⃣2⃣ 1857ലെ വിപ്ലവത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചതാര്

✅ ജോൺ ലോറൻസ്

( ഒന്നാം സാതന്ത്യ സമരത്തെ ഉയർത്തൽ എന്ന് വിശേഷിപ്പിച്ചത് വില്ല്യം ഡാൽറിംപിൾ )

2⃣3⃣ ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര്

✅ കൻവർ സിംഗ്

( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു)

2⃣4⃣ 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയതാര്

✅ കാറൽ മാർക്സ്

' ( 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് - വി.ഡി സവർക്കർ)

2⃣5⃣ 1857ലെ വിപ്ലവത്തിൽ ലഖ്നൗവിൽ നേതൃത്വം നൽകിയതാര്

✅ ബീഗം ഹസ്രത്ത് മഹൽ

( ആഗ്ര ,ഔധ് തുടങ്ങിയ സ്ഥലങ്ങളിലും നേതൃത്വം നൽകിയിരുന്നു)

2⃣6⃣ 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു

✅ ജനറൽ ബക്ത് ഖാൻ $ ബഹദൂർ ഷാ രണ്ടാമൻ

2⃣7⃣ 1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു

✅ നാനാ സാഹിബ്

$ താന്തിയോ തോപ്പി

2⃣8⃣ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്

✅ ഖേദം സിംഗ്

(അസ്സാം നേതൃത്വം നൽകിയത് ദിവാൻ മണിറാം )

2⃣9⃣ 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര്

✅ എസ്.ബി.ചൗധരി

( 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് ബെഞ്ചമിൻ ഡിസ്രേലി)

3⃣0⃣ ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്രസമരവും അല്ല എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചതാര്

✅ആർ.സി. മജുംദാർ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *