psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കയർ വ്യവസായം | psc questions

കയർ വ്യവസായം

*കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്?
ans : കയർ വ്യവസായം
*കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?
ans : ഡാറാസ് മെയിൽ(ആലപ്പുഴ)
*ഡാറാസ് മെയിൽ സ്ഥാപിച്ചത്?
ans : ജെയിംസ് ഡാറ
*കയർ ഉത്പന്നങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ 2010-ൽ നടപ്പാക്കിയ പദ്ധതി?
ans : ഒരു വീട്ടിൽ ഒരു കയർ ഉല്പന്നം 
*കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം?
ans : 2010 
*കേരളത്തിലെ കയർ സഹകരണ സംഘങ്ങളുടെ തലപ്പത്തുള്ള  സ്ഥാപനം?
ans : കയർഫെഡ് (Kerala State Coir Co-operative Marketing Federation)
*കയർ ഫെഡിന്റെ ആസ്ഥാനം?
ans : ആലപ്പുഴ
*കയറുല്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം ?
ans : കയർബോർഡ്
*കേരള സംസ്ഥാനം കയർ കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
ans : 1969
*കേരള കയറിന്റെ മുദ്രാ വാചകം?
ans : ‘കേരള കയർ' - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ്ണ നൂൽ 
*കയർ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി സ്ഥാപിച്ച സ്ഥാപനം?
ans : NCRMI (National Coir Research and Management Institute) 1994
*NCRMI-യുടെ ആസ്ഥാനം?
ans : തിരുവനന്തപുരം 
*ആദ്യത്തെ കയർ ഗ്രാമം?
ans : വയലാർ 
*ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം?
 ans : ചൈന (രണ്ടാം സ്ഥാനം - അമേരിക്ക)
*കയർ വ്യവസായത്തിൽ സ്ത്രീകൾക്കായിട്ടുള്ള സ്വയം തൊഴിൽ പദ്ധതി
ans : മഹിള കയർ യോജന

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *