psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കടലിടുക്കുകൾ | psc points

കടലിടുക്കുകൾ
⏳രണ്ട് വിശാലമായ ജലാശയങ്ങളെ (സമുദ്ര ഭാഗങ്ങളെ) തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലഭാഗങ്ങളാണ് ഉൾക്കടൽ.
ചില പ്രധാന കടലിടുക്കുകൾ
*1.ജിബ്രാൾട്ടർ*
⏳മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നു.


⏳മെഡിറ്ററേനിയൻ കടലിനെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു.
⏳ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലാണ് ജിബ്രാൾട്ടർ സ്ഥിതി ചെയ്യുന്നത്.
*2.ബെറിംഗ്*
⏳പസഫിക്കിനെയും ആർട്ടിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ബെറിംഗ്.
⏳വടക്കേ അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളെയും, റഷ്യ, യു.എസ്.എ എന്നീ രാജ്യങ്ങളെയും വേർതിരിക്കുന്നതും ബെറിംഗ് കടലിടുക്കാണ്.
*3.പാക്ക് കടലിടുക്ക്*
⏳ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലാണ് സ്ഥാനം.
⏳ബംഗാൾ ഉൾക്കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നതും പാക് കടലിടുക്കാണ്.
*4.ബോസ്പോറസ്*
⏳കരിങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്നു.
⏳തുർക്കിയുടെ ഏഷ്യൻ ഭാഗത്തെയും യൂറോപ്യൻ ഭാഗത്തെയും വേർതിരിക്കുന്നു.
*5.മലാക്ക കടലിടുക്ക്*
⏳പസഫിക്കിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്.
⏳മലേഷ്യയെയും സുമാത്ര ദ്വീപിനെയും വേർതിരിക്കുന്നതും ഇതാണ്.
*6.ഡോവർ കടലിടുക്ക്*
⏳നോർത്ത് സി ഇംഗ്ലീഷ് ചാനൽ എന്നിവയെ ബന്ധിപ്പിക്കുന്നു.
*7.ഏദൻ ഉൾക്കടൽ*
⏳ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നു.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *