psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Samuhya kshemam | psc points

Samuhya kshemam

💠💠💠💠💠💠💠💠💠

✔ *Indira Awas Yojna:* 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

✔ *Jawahar Rozgar Yojna:* 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍.

✔ *Nehru Rozgar Yojna:* 1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു.

✔ *Million Wells Scheme:* 1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലക്‌ഷ്യം.

✔ *Women Rozgar Yojna:* 1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ് മുഖ്യ ലക്‌ഷ്യം. 2001 ഇല്‍ ഗ്രാമീണ്‍ രോസ്ഗര്‍ യോജനയില്‍ ലയിപ്പിച്ചു.

✔ *Prime Minister's Rozgar Yojna:* 1993ഇല്‍ നരസിംഹറാവു ആരംഭിച്ചു. അഭ്യസ്ത്യ വിദ്യരായ തൊഴില്‍രഹിതര്‍ക്കു വേണ്ടി ഉള്ള പദ്ധതി.

✔ *Prime Minister's Integrated Urban Poverty Eradication Programme:* 1996 ഇല്‍ നിലവില്‍ വന്നു. നഗരങ്ങളിലെ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.

✔ *Ganga Kalyaan Yojna:* ഗംഗാ കല്യാന്‍ പദ്ധതി 1997ഇല്‍ ആരംഭിച്ചു. ഗ്രാമീണ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു ലക്ഷ്യം.

✔ *Swarna Jayanthi Shahari Rozgar Yojana:* 1997 ഡിസംബര്‍ 1 നു നിലവില്‍ വന്നു. നഗര പ്രദേശത്തെ ദാരിദ്ര്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.

✔ *Swarna Jayanthi Gram Sarozgar Yojana:* 1978 നു ശേഷം നിലവില്‍ വന്ന IRDP, TRYSEM, MILLION WELL SCHEME, ഗംഗാ കല്യാന്‍ പദ്ധതി എന്നിവ യോജിപ്പിച്ച് 1999 ഇല്‍ ആരംഭിച്ചു.  തൊഴില്‍ ദാന പദ്ധതി ആണ് ഇത്. ദാരിദ്യരേഖക്ക് താഴെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വംസഹായ സംഘങ്ങള്‍ ആയി സംഘടിപ്പിച് പരിശീലനം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

✔ *Samagra Awas Yojana:* സമഗ്ര ആവാസ് യോജന 1999 ഏപ്രില്‍ 1 നു ആരംഭിച്ച ഭാവന നിര്‍മാണ പദ്ധതി.

✔ *Annapoorna Yojana:* അന്നപൂര്‍ണ പദ്ധതി 2000 ത്തില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കായി നടപ്പില്‍ ആക്കി. വൃദ്ധ ജനങ്ങള്‍ക്ക്‌ പ്രതിമാസം പത്ത്  കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൌജന്യം ആയി വിതരണം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ആണ് ഇത്.

✔ *Prime Minister's Gram Sadak Yojna:* ഗ്രാമങ്ങളിലെ റോഡു ബന്ധം ഇല്ലാത്ത പ്രദേശങ്ങളെ ഏതെങ്കിലും പ്രധാന റോഡുമായി ബന്ധിപ്പിക്കുക ആണ് പ്രധാന ലക്‌ഷ്യം.

✔ *Antyodaya Anna Yojana:* ദാരിദ്യ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരി 3 രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതി. 2001 ഇല്‍ നിലവില്‍ വന്നു.

✔ *Valmiki Ambedkar Rozgar Yojana:* 2001 ഇല്‍ ആരംഭിച്ച ഈ പദ്ധതി നഗരപ്രദേശങ്ങളിലെ ചേരികളില്‍ വസിക്കുന്ന ഭാവന രഹിതര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ആണ് രൂപീകൃതം ആയത്.

✔ *Sampoorna Graameen Rozgar Yojna:* 2001 ഇല്‍ ആരംഭിച്ചു. തൊഴിലില്‍ ഏര്‍പ്പെടുന്നര്‍ക്ക് വേതനത്തിന് പുറമേ ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച് ആണ് ഈ പദ്ധതി. ത്രിതല പഞ്ചായത്തുകള്‍ വഴി ആണ് ഇത് പ്രാവര്‍ത്തികം ആക്കുന്നത്.

〰〰〰〰〰〰〰〰〰

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *