psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഒരു രൂപാനോട്ട്| India's First Currency

India's First Currency
✨ *സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസിയാണ് 'ഒരു രൂപ നോട്ട് '*
✨ *സ്വതന്ത്ര ഇന്ത്യയിൽ  ഒരു രൂപാനോട്ട് ആദ്യമായി പുറത്തിറങ്ങുന്നത് _1949 ഓഗസ്റ്റ് 12_ നാണ്*
✨ *സ്വാതന്ത്യത്തിന് മുമ്പ് 1917-ൽ ഇന്ത്യ പുറത്തിറക്കിയ ആദ്യനോട്ടും
ഒരു രൂപയുടേതായിരുന്നു*
✨ *ഒരു രൂപാനോട്ടിൽ ഒപ്പിടുന്നത് _കേന്ദ്ര ധനകാര്യ സെക്രട്ടറി ആണ്_*
✨ *ഒരു രൂപാനോട്ടിൽ ആദ്യം ഒപ്പുവച്ച ധനകാര്യ സെക്രട്ടറി _K.R. മേനോൻ_ ആണ്*
✨ *ഒരു രൂപാനോട്ടിൽ ഒപ്പുവച്ച ആദ്യ മലയാളിയാണ് _K.R. മേനോൻ._*
✨ *ധനകാര്യ സെക്രട്ടറിയുടെ കയ്യൊപ്പോടെ പുറത്തിറങ്ങുന്ന ഏക നോട്ടാണ് ഒരു രൂപാനോട്ട്*
✨ *മറ്റ് നോട്ടുകളിലെല്ലാം റിസർവ് ബാങ്ക് ഗവർണറുടെ കൈയൊപ്പാണ് ഉള്ളത്*
✨ *_"ഗവൺമെന്റ് ഓഫ് ഇന്ത്യാ നോട്ട് "_ എന്നറിയപ്പെടുന്നത് ഒരു രൂപാനോട്ട് ആണ്. കാരണം ഒരു രൂപാനോട്ടിൽ _ഗവൺമെന്റ് ഓഫ് ഇന്ത്യ_ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.*
✨ *മറ്റു നോട്ടുകളിലെല്ലാം _റിസർവ് ബാങ്ക് ഓഫ് ഇന്ത്യ_ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്*
✨ *വ്യക്തികളുടെ സ്മരണാർത്ഥം ഒരിക്കൽ മാത്രം ഒരു രൂപാനോട്ട് ഇറക്കിയിട്ടുണ്ട്. 1969-ൽ _മഹാത്മാഗാന്ധി_ യുടെ ജന്മശതാബ്ദിയുടെ ഭാഗമായാണ് നോട്ടിറക്കിയത്*
✨ *ഒരു രൂപ നോട്ടിറക്കുന്നത് നിർത്തലാക്കിയ വർഷം - 1994. _മൊണ്ടേഗ് സിംഗ് അലുവാലിയ_ ആയിരുന്നു അന്ന് ധനകാര്യ സെക്രട്ടറി*
✨ *2015-ലാണ് ഒരു രൂപാനോട്ട് വീണ്ടുമിറക്കിയത്. അതിൽ ഒപ്പിട്ടത് _രാജീവ്‌ മെഹർഷി_ ആയിരുന്നു*
✨ *ഒരു രൂപാനോട്ടിൽ ഒപ്പിട്ട പ്രധാനമന്ത്രിയാണ് _മൻമോഹൻ സിംഗ്._ 1976-ൽ ഇദ്ദേഹം ധനകാര്യ സെക്രട്ടറിയായിരുന്നപ്പോഴാണ് അത്*
✨ *ഏറ്റവും കൂടുതൽ ഒരു രൂപാനോട്ടുകൾ ശേഖരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ വ്യക്തിയാണ് _അർവിന്ദ് കുമാർ പൈ_*

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *