psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

പ്രാചീന ഇന്ത്യയിലെ രാജ്യവംശങ്ങൾ

പ്രാചീന ഇന്ത്യയിലെ രാജ്യവംശങ്ങൾ
പുലികേശി ഒന്നാമനാണ് ചാലൂക്യ രാജവംശം ആരംഭിച്ചത്.ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാതാപി(ബദാമി). ചാലൂക്യ  രാജ്യവംശത്തിന്റെ ആദ്യകാല തലസ്ഥാനം ഐഹോൾ ആയിരുന്നു.
പുലികേശി രണ്ടാമൻ ആയിരുന്നു ഈ രാജവംശത്തിലെ
പ്രസിദ്ധനായ രാജാവ്. പുലികേശി രണ്ടാമന്റെ  സദസ്യനായിരുന്ന പ്രമുഖ കവിയായിരുന്നു രവി കീർത്തി.
ചാലൂക്യൻമാരെ തകർത്തു രാഷ്ട്രകൂട  രാജവംശം സ്ഥാപിച്ചത്  ദന്തിദുർഗൻ. രാഷ്ട്രകൂട രാജവംശത്തിന്റെ  തലസ്ഥാനമായിരുന്നു മാൽഘട്ട്.
രാഷ്ട്രകൂടരാജവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്നു അമോഘവർഷൻ. കവിരാജമാർഗം എന്ന പ്രസിദ്ധമായ കന്നട കൃതിയുടെ കർത്താവാണ് അമോഘവർഷൻ. ദക്ഷിണേന്ത്യയിലെ അശോകൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
എല്ലോറയിലെ പ്രസിദ്ധഗുഹാക്ഷേത്രം ആയ കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചത് രാഷ്ട്രകൂട രാജാവായ കൃഷ്ണൻ ഒന്നാമനാണ്.
പാല രാജവംശത്തിന്റെ  സ്ഥാപകൻ ഗോപാലപാലൻ. ബംഗാളിന്റെ  സുവർണ്ണകാലം എന്നറിയപ്പെടുന്നത് പാലരാജാക്കന്മാരുടെ കാലഘട്ടമാണ്.
ഏറ്റവും പ്രശസ്തനായ പാലരാജാവാണ്  ധർമപാലൻ. വിക്രമശില സർവകലാശാല സ്ഥാപിച്ചത് പാല രാജാവായ ധർമപാലൻ ആണ്
മഗധ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം രാജഗൃഹം. മഗധ  ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്  ഹര്യങ്കവംശം,  നന്ദ വംശം എന്നിവയാണ്.
ബിംബിസാരൻ ആണ് ഹര്യങ്കവംശസ്ഥാപകൻ. സ്വന്തം പുത്രനാൽ കൊല്ലപ്പെട്ട ആദ്യ രാജാവാണ് ബിംബിസാരൻ. പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരിയാണ് അജാതശത്രു.
B.C 483 ൽ  ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയത് അജാതശത്രു. അവസാന ഹര്യങ്ക  രാജാവായിരുന്നു ഉദയഭദ്രൻ. പാടലീപുത്രനഗരം പണികഴിപ്പിച്ചത് ഉദയഭദ്രൻ ആണ്.
ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ എന്നറിയപ്പെടുന്ന രാജവംശമാണ് നന്ദ രാജവംശം. മഹാപത്മനന്ദനാണ് നന്ദരാജവംശസ്ഥാപകൻ. മഗധ ഭരിച്ച ഏക ശൂദ്ര രാജവംശമായിരുന്നു നന്ദ രാജവംശം.
നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു ധനനന്ദൻ. ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.
ഇന്ത്യയിലെ ആദ്യ ചക്രവർത്തിആയി  കണക്കാക്കപ്പെടുന്നത് ചന്ദ്രഗുപ്തമൗര്യനെ  ആണ്. മൗര്യ സാമ്രാജ്യത്തിന്റെ  സ്ഥാപകനാണ് ചന്ദ്രഗുപ്തമൗര്യൻ. നന്ദ രാജവംശത്തിലെ ധനനന്ദനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്ത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്.
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് പാടലീപുത്രം. ചന്ദ്രഗുപ്തമൗര്യന്റെ  ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥമാണ് ഇൻഡിക്ക. ഗ്രീക്ക് അംബാസഡറായ മെഗസ്‌തനീസ്‌ ആണ്  ഇൻഡിക്കയുടെ കർത്താവ്.
ഇന്ത്യയിൽ ആദ്യമായി വെള്ളി നാണയങ്ങൾ പുറത്തിറക്കിയത് ചന്ദ്രഗുപ്തമൗര്യൻ ആണ്.പുരാതന ഇന്ത്യയിൽ സെൻസസിന് ആരംഭം ഇട്ടതും, മുനിസിപ്പൽ ഭരണം ആരംഭിച്ചതും ചന്ദ്രഗുപ്തമൗര്യൻ ആണ്.
ചന്ദ്രഗുപ്‌ത മൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു വിഷ്ണുഗുപ്തൻ. കൗടില്യൻ, ചാണക്യൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.നന്ദവംശത്തെ  നശിപ്പിച്ച്  മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ചാണക്യന്റെ തന്ത്രങ്ങളാണ്.
കൗടില്യൻ എഴുതിയ അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്  ശ്യാമശാസ്ത്രി. അർഥശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ഭരണരീതി രാഷ്ട്രമീമാംസ എന്നിവയാണ്.  ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെയും  സാമ്പത്തിക ശാസ്ത്രത്തിന്റെയും  അടിസ്ഥാന കൃതിയാണ് അർഥശാസ്ത്രം
ചന്ദ്രഗുപ്തമൗര്യന്റെ മരണശേഷം അധികാരത്തിൽ വന്നത് ബിന്ദുസാരൻ ആണ്. സിംഹസേന എന്നതായിരുന്നു ബിന്ദുസാരന്റെ ശരിയായ പേര്. ബിന്ദുസാരന്റെ ന്റെ പുത്രനായ അശോകൻ തന്റെ സഹോദരനായ സുസിമയെയെ വധിച്ചാണ്‌ മൗര്യ സാമ്രാജ്യത്തിന്റെ  അധിപൻ ആകുന്നത്.
ദേവനാം പ്രിയൻ, പ്രിയദർശിരാജാ എന്നി പേരുകളിൽ അറിയപ്പെടുന്നത് അശോകനാണ്. അശോകൻ കലിംഗരാജ്യം ആക്രമിച്ചത് ബിസി 261 ലാണ്. അശോകന് മാനസാന്തരം ഉണ്ടാവാൻ കാരണമായ യുദ്ധമാണ് കലിംഗ യുദ്ധം. കലിംഗ യുദ്ധം നടന്നത്  ദയാ നദീതീരത്ത് വെച്ചാണ്. ബുദ്ധമത സന്യാസിയായ ഉപഗുപ്തന്റെ  പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്.
അവസാന മൗര്യരാജാവായ ബ്രഹദ്രഥനെ  വധിച്ചാണ് പുഷ്യമിത്രസുംഗൻ സുംഗവംശം സ്ഥാപിച്ചത്.  ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വംശമാണ് സുംഗവംശം
പുഷ്യമിത്ര സുംഗനാണ് സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. പാടലീപുത്രം ആയിരുന്നു സുംഗവംശത്തിന്റെ  തലസ്ഥാനം
പുഷ്യമിത്രന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച ഗ്രീക്ക് സൈന്യാധിപൻ ആണ് മിനാൻഡർ
പുഷ്യമിത്രനുശേഷം അധികാരത്തിൽ വന്ന ഭരണാധികാരിയാണ് അഗ്നിമിത്രൻ. കാളിദാസന്റെ മാളവികാഗ്നിമിത്രത്തിൽ അഗ്നിമിത്രന്റെയും മാളവികയുടെയും  പ്രണയകഥയാണ് പറയുന്നത്.
സുംഗവംശത്തിലെ അവസാന ഭരണാധികാരിയാണ് ദേവഭൂതി. ദേവഭൂതിയെ വധിച്ച വസുദേവകണ്വനാണ് കണ്വരാജവംശം സ്ഥാപിച്ചത്. ആന്ധ്രാക്കാർ എന്നറിയപ്പെടുന്ന ശതവാഹന വംശത്തിന്റെ  സ്ഥാപകൻ സിമുഖനാണ്.
കാഡ്ഫീസസ് ഒന്നാമനാണ് കുശാന വംശം സ്ഥാപിച്ചത്.പെഷവാർ (പുരുഷപുരം ) ആയിരുന്നു കുശാനവംശത്തിന്റെ തലസ്ഥാനം.
കുശാനവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു കനിഷ്കൻ. രണ്ടാം അശോകൻ എന്നും കനിഷ്കൻ അറിയപ്പെടുന്നു
A.D 78 ലാണ് കനിഷ്കൻ  ഭരണം ആരംഭിച്ചത്. എഡി 78 മുതൽ കനിഷ്കൻ ആണ് ശകവർഷം ആരംഭിച്ചത്. 1957 മാർച്ച് 22നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി അംഗീകരിച്ചത്. ശകവർഷത്തിലെ ആദ്യ മാസം ചൈത്രവും അവസാന മാസം ഫാൽഗുനവും  ആണ്.
ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശം ആണ് കുശാന വംശം. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്തത് കനിഷ്കനാണ്. കനിഷ്കൻ സ്വീകരിച്ച് ബിരുദമായിരുന്നു ദേവപുത്രാ.
അശ്വഘോഷൻ,  നാഗാർജുനൻ, ചരകൻ,   വസുമിത്രൻ, സുശ്രുതൻ എന്നിവർ കനിഷ്കന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖരായിരുന്നു. ഇൻഡോ- ഗ്രീക്ക് കലാ രീതികളുടെ മിശ്രണമായ ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച ഭരണാധികാരിയാണ് കനിഷ്കൻ.
ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നും അറിയപ്പെടുന്നത് ഗുപ്തകാലഘട്ടം ആണ്. ഗുപ്‌തവംശ  സ്ഥാപകൻ ശ്രീഗുപ്‌തൻ. എഡി 320 ൽ  ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമൻ ആണ് മഹാരാജാധി രാജ എന്ന വിശേഷണം സ്വീകരിച്ചത്.ഗുപ്‌ത വർഷം ആരംഭിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമൻ ആണ്.
ഗുപ്ത രാജവംശത്തിന്റെ  ഔദ്യോഗിക മുദ്ര ഗരുഡൻ. ഔദ്യോഗിക ഭാഷ സംസ്കൃതം. ഗുപ്ത കാലത്ത്  വ്യാപാരികളിൽനിന്ന് പിരിച്ചിരുന്ന നികുതി ആയിരുന്നു ശുൽക്കം. ക്രമസമാധാന പാലനത്തിന് അധികാരം ഉള്ള ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത് ദണ്ഡപാലിക എന്നായിരുന്നു.
ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ  ഭരണാധികാരിയായിരുന്നു സമുദ്രഗുപ്തൻ ആണ്  ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്. കപ്പലിന്റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് സമുദ്രഗുപ്‌തനാണ്
സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചത് വിൻസെന്റ്  സ്മിത്ത്. കവിരാജ എന്നറിയപ്പെട്ട ഗുപ്‌തരാജാവായിരുന്നു സമുദ്രഗുപ്തൻ. സമുദ്രഗുപ്തന്റെ  സദസ്യനായിരുന്നു പ്രശസ്ത കവിയാണ്  ഹരിസേനൻ.
ചന്ദ്രഗുപ്തൻ രണ്ടാമൻ  ആണ് ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. വിക്രമാദിത്യൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. നവരത്നങ്ങൾ  എന്നറിയപ്പെടുന്ന പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത് വിക്രമാദിത്യന്റെ സദസ്സിലാണ്.
നവരത്നങ്ങളും മേഖലകളും
കാളിദാസൻ- കവി
വരാഹമിഹിരൻ- ജ്യോതിശാസ്ത്രം
വരരുചി- ജ്യോതിശാസ്ത്രം, പ്രാകൃത ഭാഷാപണ്ഡിതൻ
ധന്വന്തരി- ആയുർവേദം
അമരസിംഹൻ- സംസ്കൃത പണ്ഡിതൻ
ശങ്കു- വൈദ്യശാസ്ത്രം
വേതാള ഭട്ടി- സംസ്കൃത പണ്ഡിതൻ
ക്ഷണപകൻ- ആരോഗ്യശാസ്ത്രം
ഘടകർപ്പൻ- ഗണിതശാസ്ത്രം
ഡൽഹിയിൽ മെഹ്റൗളി ഇരുമ്പ് ശാസനം സ്ഥാപിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണ്. ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ദേവരാജൻ എന്ന പേരിലാണ്. വിക്രമാദിത്യ രാജാവിനെ കുറിച്ച് പരാമർശമുള്ള കാളിദാസ കൃതി ആണ് വിക്രമോർവശീയം.
സിംഹവും ആയി ഏറ്റുമുട്ടുന്ന രംഗം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയത് വിക്രമാദിത്യൻ.  ചന്ദ്രഗുപ്തൻ രണ്ടാമന്റെ  കാലത്താണ് ഫാഹിയാൻ ഇന്ത്യ സന്ദർശിക്കുന്നത്. ഗുപ്‌തസാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിളിച്ചത് ഫാഹിയാൻ
കുമാരഗുപ്‌തന്റെ കാലത്താണ് ഹൂണൻമാർ ഇന്ത്യയെ ആക്രമിച്ചതും നാളന്ദ  സർവകലാശാല രൂപംകൊള്ളുന്നതും. ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകുന്ന അജന്ത ഗുഹാചിത്രങ്ങൾ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
പുഷ്യഭൂതി സ്ഥാപിച്ച സാമ്രാജ്യം ആയിരുന്നു വർധന സാമ്രാജ്യം. വർധന  വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ഹർഷവർധനൻ. വർധന സാമ്രാജ്യത്തിന്റെ തലസ്ഥാനം താനേശ്വറിൽ  നിന്നും കനൗജിലേക്ക് മാറ്റിയത് ഹർഷൻനാണ്.
രത്നാവലി,  നാഗനന്ദ പ്രിയദർശിക തുടങ്ങിയ കൃതികളുടെ  രചയിതാവായിരുന്നു ഹർഷൻ. ഹർഷന്റെ സദസ്സിലേ കവിയായിരുന്നു ബാണഭട്ടൻ. ഹർഷചരിതവും, കാദംബരിയും  എഴുതിയത്  ബാണഭട്ടൻ ആണ്. വടക്കേ ഇന്ത്യയിലെ അവസാന ഹിന്ദു ചക്രവർത്തി  ആയിരുന്നു ഹർഷവർധൻ.
കോഹിനൂർ രത്നത്തിന്റെ  യഥാർത്ഥ ഉടമസ്ഥരായിരുന്നു കാകതീയന്മാർ. കാകതീയ വംശത്തിലെ പ്രശസ്തയായ വനിതാ  ഭരണാധികാരിയായിരുന്നു രുദ്രമാദേവി
ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻസാങ് ഇന്ത്യ സന്ദർശിച്ചത്  ഹർഷന്റെ  കാലത്താണ്. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ഹുയാൻസാങ്.
ചോളരാജവംശത്തിന്റെ  സ്ഥാപകൻ കരികാല ചോളൻ. കാവേരിക്ക്  കുറുകെ ആദ്യമായി അണക്കെട്ട് നിർമ്മിച്ച രാജാവാണ് കരികാല ചോളൻ.ചോളന്മാരുടെ പ്രധാന തുറമുഖമായിരുന്നു കാവേരി പട്ടണം.
ചോളരാജവംശത്തിന്റെ  ആദ്യകാല തലസ്ഥാനം പരുത്തി വ്യവസായത്തിന് ഏറെ പ്രസിദ്ധി നേടിയ ഉറയൂർ ആയിരുന്നു. പിന്നീട് തഞ്ചാവൂർ ചോളസാമ്രാജ്യത്തിന്റെ  തലസ്ഥാനമായി
ചോളൻമാരുടെ രാജകീയ മുദ്രയായിരുന്നു കടുവ. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത് രാജരാജൻ ഒന്നാമന്റെ  കാലത്താണ്.
ഗംഗൈകൊണ്ട ചോളൻ എന്നും പണ്ഡിത വത്സലൻ എന്നും അറിയപ്പെട്ടിരുന്നു ചോളരാജാവാണ് രാജേന്ദ്ര ചോളൻ.
ശ്രീലങ്ക കീഴടക്കിയ ചോളരാജാവ് ഇലാര. മധുരൈ കൊണ്ട ചോളൻ എന്നറിയപ്പെടുന്ന ചോളരാജാവാണ് പരാന്തകൻ.
എഡി 800 മുതൽ 1102 വരെ മഹോദയപുരം അഥവാ കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം ആണ് ചേരന്മാർ.
കുലശേഖരൻമാർ  എന്ന്  പ്രശസ്തരായ 13 രാജാക്കന്മാരാണ് ചേരന്മാർ എന്നറിയപ്പെട്ടത്.
കൊല്ലവർഷം ആരംഭിച്ചത് രാജശേഖര വർമ്മ രാജാവിന്റെ കാലത്താണ്. ചേരന്മാരുടെ പ്രധാന തുറമുഖമായിരുന്നു മുസ്സിരിസ്.
ചെങ്കുട്ടുവൻ ചേരനാണ് റെഡ്ചേരൻ എന്നറിയപ്പെട്ടത്. അവസാന ചേരരാജാവായ രാമവർമ്മ കുലശേഖരന്റെ  കാലത്താണ് ചോളന്മാർ മഹോദയപുരം ചുട്ടെരിച്ചത്.
ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശമാണ് പാണ്ഡ്യവംശം. മധുരയായിരുന്നു പാണ്ഡ്യന്മാരുടെ തലസ്ഥാനം. പാണ്ഡ്യന്മാരുടെ രാജമുദ്രയായിരുന്നു ശുദ്ധജലമത്സ്യം.
പാണ്ഡ്യവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു നെടുഞ്ചേഴിയൻ. പാണ്ഡ്യരാജ്യത്തെ 'മുത്ത് വിളയുന്ന നാട്' എന്ന് വിശേഷിപ്പിച്ചത് മെഗസ്തനീസ് ആണ്.
പാണ്ഡ്യഭരണകാലത്ത് മധുര സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയായിരുന്നു മാർക്കോ പോളോ. പാണ്ഡ്യന്മാരുടെ കാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത്. പാണ്ഡ്യന്മാരുടെ പ്രധാന തുറമുഖമായിരുന്നു കോർകയ്.
കൃഷ്ണാ നദിക്കും  കാവേരി നദിക്കും ഇടയിൽ  സ്ഥിതി ചെയ്തിരുന്ന രാജവംശമാണ് പല്ലവ രാജവംശം. സിംഹം വിഷ്ണുവാണ് പല്ലവവംശ സ്ഥാപകൻ. കാഞ്ചിപുരം ആയിരുന്നു പല്ലവന്മാരുടെ തലസ്ഥാനം.
മഹാബലിപുരത്തെ പഞ്ച പാണ്ഡവ രഥ ക്ഷേത്രശില്പങ്ങൾ നിർമ്മിച്ചത് മഹേന്ദ്രവർമ്മൻ  എന്ന പേരിൽ അറിയപ്പെട്ടിരുന്ന പല്ലവ രാജാവായിരുന്ന  നരസിംഹവർമൻ ഒന്നാമൻ.
മഞ്ഞവിലാസപ്രഹസനം എന്ന കൃതിയുടെ കർത്താവ് ആണ് നരസിംഹവർമൻ ഒന്നാമൻ. മഹാമല്ല എന്നറിയപ്പെട്ട പല്ലവ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ.
'വാതാപികൊണ്ട' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവാണ് നരസിംഹവർമൻ ഒന്നാമൻ. നരസിംഹവർമന്റെ  കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി ആണ് ഹുയാൻ സാങ്. പുലികേശി രണ്ടാമനാൽ  പരാജയപ്പെട്ട പല്ലവ രാജാവാണ് മഹേന്ദ്രവർമ്മ അഥവാ നരസിംഹവർമൻ.
ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം പണികഴിപ്പിച്ചത് പരമേശ്വര വർമൻ എന്ന പല്ലവ രാജാവാണ്. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ് ആണ് നരസിംഹവർമൻ രണ്ടാമൻ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *