psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

നവോത്ഥാനം and other important topics | PSC Question answers

നവോത്ഥാനം

🔽 നവോത്ഥാനം ഉടലെടുത്ത രാജ്യം
♻ ഇറ്റലി

🔽 നവോദ്ധാനത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം

♻ ഇറ്റലി

🔽 നവോദ്ധാനത്തിൻറെ പിതാവ്

♻ പെട്രാർക്ക്

🔽 ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്
♻ രാജാറാം മോഹൻ റോയ്

🔽 ഇന്ത്യയിലെ മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ് 

♻ സർ സയ്യിദ് അഹമ്മദ് ഖാൻ

🔽 കേരള നവോദ്ധാനത്തിൻറെ പിതാവ്

♻ ശ്രീനാരായണഗുരു

🔽 കേരള മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ്

♻ വക്കം അബ്ദുൽ ഖാദർ മൗലവി

🔽 പടിഞ്ഞാറെ ഇന്ത്യയുടെ നവോദ്ധാനത്തിൻറെ പിതാവ്

♻ എം ജി റാനഡെ

🔽 തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തതോടെ യൂറോപ്പിൽ ആരംഭിച്ച പ്രസ്ഥാനം

♻ നവോത്ഥാന പ്രസ്ഥാനം

🔽 പെട്രാർക്ക് മുഴുവൻ പേര്
♻ ഫ്രാൻസിസ്കോ പെട്രാർക്ക്

♻ ജനനം  1304 ജൂലൈ 20 arezzo ഇറ്റലി

♻ മരണം 1374 ജൂലൈ 19

🔽 Renaissance എന്ന പദം ആദ്യമായി ഉപയോഗിച്ച പുസ്തകം

♻ ഹിസ്റ്ററി ഓഫ് ഫ്രാൻസ്

🔽 നവോദ്ധാനത്തിൻറെ ആഹ്വാനം ഉയർത്തിയ ആദ്യ സാഹിത്യകാരൻ

♻ ഡാന്റേ 

🔽 മാനവികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം

♻ ആഫ്രിക്ക

🔽 ഇന്ത്യൻ ദേശീയതയുടെ പിതാവ്
♻ സുരേന്ദ്രനാഥ് ബാനർജി

🔽 ആധുനിക ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ

♻ രാജാറാം മോഹൻ റോയ്

🔽 ഇന്ത്യൻ നവോദ്ധാനത്തിൻറെ ലിയാനാർഡോ ഡാവിഞ്ചി

♻ രവീന്ദ്രനാഥ ടാഗോർ

🔽 കേരള നവോദ്ധാനത്തിൻറെ വഴികാട്ടി

♻ ചട്ടമ്പിസ്വാമികൾ

🔽 നവോദ്ധാനത്തിൻറെ കവി

♻ കുമാരനാശാൻ

🔽 ഇന്ത്യൻ നവോത്ഥാനത്തിന് തുടക്കം കുറിച്ച സ്ഥലം

♻ ബംഗാൾ

🔽 നവീകരണം ഉടലെടുത്ത രാജ്യം

♻ ജർമ്മനി

🔽 നവീകരണത്തിന് പിതാവ്

♻ മാർട്ടിൻ ലൂഥർ


LDC 

✴RARE FACTS 3 ✴

🍓 കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആര്?

⭐ കെ ആർ ഗൗരിയമ്മ

🍓 മഹാത്മാ ഗാന്ധി ആരെ ഉദ്ദേശിച്ചാണ് ഞാൻ പോയാൽ അദ്ദേഹം എൻറെ ഭാഷ സംസാരിക്കും എന്ന് പറഞ്ഞത്?

⭐ ജവഹർലാൽ നെഹ്റുവിനെ

🍓 രാഷ്ട്രീയ സ്വാതന്ത്ര്യം ആണ് ഒരു രാഷ്ട്രത്തിലെ ജീവശ്വാസം എന്നു പറഞ്ഞതാര്?

⭐ അരവിന്ദഘോഷ്

🍓 രാജ്യദ്രോഹത്തിന് ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന ഏത്?

⭐ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

🍓 പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപകനായ സ്വാതന്ത്ര്യ സമര സേനാനി ആര്?

⭐ ലാലാ ലജ്പത് റായി

🍓 ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്?

⭐ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത്

🍓 കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയതാര്?

⭐ കെ ബി മേനോൻ

🍓 കുടുംബശ്രീയുടെ ഗവേണിങ് ബോഡി യുടെ ചെയർമാൻ ആര്?

⭐ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

🍓 ഇന്ത്യയുടെ വിദേശത്തുള്ള ആദ്യത്തെ മിലിറ്ററി മോണിറ്റർ സ്റ്റേഷൻ എവിടെയാണ്?

⭐ മഡഗാസ്കർ

🍓 വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ട് ഉള്ള ഏഷ്യൻ രാജ്യം ഏത്?

⭐ തായ്‌ലൻഡ് 

🍓 കാർബൺ ആറ്റങ്ങൾ ക്ക് പരസ്പരം കൂടിച്ചേർന്ന ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്__?

⭐ കാറ്റിനേഷൻ

🍓 കേരള ഗവൺമെൻറിൻറെ മേൽനോട്ടത്തിലുള്ള സമ്പൂർണ്ണ വിദ്യാഭ്യാസ ചാനൽ ഏത്?

⭐ വിക്ടേഴ്സ്

🍓 കുറുനാമ്പ് രോഗം ഏത് വിളയാണ് ബാധിക്കുന്നത്?

⭐ വാഴ

🍓 ഷുഗർ ബേബി എന്നത് ഏത് വിളയുടെ ഇനമാണ്?

⭐ തണ്ണിമത്തൻ

🍓 ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏത്?

⭐ ടൈറോസ്

🍓 നാട്ടുകൂട്ടം ഇളക്കം എന്ന സംഭവവുമായി ബന്ധപ്പെട്ട വ്യക്തി ആര്?

⭐ വേലുത്തമ്പി ദളവ

🍓 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച ആദ്യ ഇന്ത്യൻ ആണവനിലയം ഏത്?

⭐ കൂടംകുളം

🍓  കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവലിലെ സംഭവവികാസങ്ങൾ എവിടെയാണ് നടക്കുന്നത്?

⭐ കൊൽക്കത്ത

🍓 ഉപ്പ് പെട്ടെന്ന് ഒരു നിഗൂഡമായ വാക്കായി മാറി ശക്തിയുടെ വാക്ക് ആരുടെ വാക്കുകളാണ്?

⭐ ജവർലാൽ നെഹ്റു

🍓 ഗാന്ധിജി വെറുമൊരു മനുഷ്യനല്ല ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടമാണെന്ന് ഇപ്പോൾ ഓൾ തെളിയിച്ചിരിക്കുന്നു ഇത് ആരുടെ വാക്കുകൾ

⭐ ജോർജ് ബർണാഡ് ഷാ

🍓 ശൈശവ പ്രകാശിക സഭ സ്ഥാപിച്ചതാര്?

⭐ തൈക്കാട് അയ്യ

🍓 സ്വാതന്ത്ര്യഗാഥ രചിച്ചതാര്?

⭐ കുമാരനാശാൻ

🍓 കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം രൂപം കൊണ്ടത് എവിടെ?

⭐ പയ്യമ്പലം

🍓 മെർക്കുറിയുടെ കേശിക താഴ്ച കാരണം അതിൻറെ ഉയർന്ന___ ആണ്?

⭐ പ്രതലബലം

🍓 രൂപ മാറ്റത്തിനു കാരണമായ ബലം മാറ്റിയശേഷം ഒരു വസ്തുവിന് അതിൻറെ യഥാർത്ഥ രൂപം കൈവരിക്കാനുള്ള കഴിവ്__ എന്നു പറയുന്നു?

⭐ ഇലാസ്തികത

🍓 ഒരേ എണ്ണം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലത്തെ__ എന്നു പറയുന്നു?

⭐ കൊഹിഷൻ

🍓 ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലത്തെ എന്ത് വിളിക്കുന്നു?

⭐ ഭാരം

🍓 ഭൂമിയിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാൻ കഴിയുന്ന ഒരാൾക്ക് ചന്ദ്രനിൽ എത്ര ദൂരം ചാടാൻ കഴിയും?

⭐ 12 മീറ്റർ

🍓 ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ബലം ഏത്?

⭐ വൈദ്യുതി ആകർഷണബലം

🍓 വാഹനങ്ങൾ ഓടിയ ദൂരം അളക്കുന്ന ഉപകരണം ഏത്?

⭐ ഓഡോമീറ്റർ

🍓 വൈദ്യുത പ്രതിരോധം നിയമത്തിൻറെ ഉപജ്ഞാതാവാര്?

⭐ ജി എസ് ഓം

🍓 ഒരു ഫംഗസും ഒരു ആൽഗയും ജീവിതത്തിൽ ഏർപ്പെട്ട ഉണ്ടാകുന്ന സസ്യ വർഗ്ഗം ഏത്?

⭐ ലൈക്കൻ

🍓 ഭഷ്യയോഗ്യമായ കൂൺ ഏത്?

⭐ അഗാരിക്കസ്

🍓 ചണ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന വസ്തു ഏത്?

⭐ ലിനൻ

🍓 കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം ഏത്?

⭐ തേക്ക്

🍓 മൃദു കാണ്ഡങ്ങൾ ഉള്ള ചെറിയ ചെടിയാണ്__?

⭐ ഔഷധികൾ

🍓 നിക്കോട്ടിൻ പുകയില ചെടിയിൽ എവിടെ കാണപ്പെടുന്നു?

⭐ വേര്

🍓 ഹോർത്തൂസ് മലബാറിക്കസ് എന്ന രചനയിൽ സഹായിച്ച വ്യക്തിയാര്?

⭐ ഇട്ടി അച്യുതൻ


🦜കേരളത്തിലെ ആദ്യ റിസർവ് വനം ❓❓

കോന്നി✅✅

 🦜കേരളത്തിലെ വിസ്‌തൃതി കുറഞ്ഞ  വനം ഡിവിഷൻ❓

   ആറളം ✅✅

🦜കേരളത്തിലെ വിസ്‌തൃതി കൂടിയ വനം ഡിവിഷൻ❓❓

റാന്നി✅✅
🦜കേരളത്തിലെ  വന നിയമം പ്രാബല്യത്തിൽ വന്ന വർഷം

 1961✅✅

🦜കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

പെരിയാർ വന്യജീവിസങ്കേതം✅✅  

🦜കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം❓

 മംഗളവനം✅✅


🇸🇱📔ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം❓❔
🍇🍇കട്ടക്ക്✅✅

🇸🇱📔ഒഡീഷയുടെ ദുഃഖം❓❔
🍇🍇 മഹാനദി✅✅✅

🇸🇱📔 ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്❓❔❔
🍇🍇ഭുവനേശ്വർ✅✅

🇸🇱📔കലിംഗ യുദ്ധം നടന്ന നദീതീരം❓❔
🍇🍇ദയാ നദീതീരം✅✅

🇸🇱📔ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുളള സംസ്ഥാനം❓❔
🍇🍇ഒഡീഷ✅✅

🇸🇱📔ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം❓❔
🍇🍇ചിൽക്ക✅✅

🇸🇱📔 ഒഡീഷ, യിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്❓❔❔
🍇🍇കട്ടക്ക്✅✅✅

🇸🇱📔 കത്തീഡ്രൽ  സിറ്റി❓❔
🍇🍇ഭുവനേശ്വർ✅✅✅



ഇന്ത്യ ചരിത്രം
-------------------
⭕ മാപ്പിള കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ- ലോഗൻ  കമ്മീഷൻ

⭕ മലബാർ കുടിയായ്മ നിയമം നിലവിൽ വന്ന വർഷം- 1929

⭕ കൊച്ചിയിൽ കുടിയായ്മ നിയമം നിലവിൽ വന്ന വർഷം- 1914

⭕ മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്- ആഞ്ചലോസ് ഫ്രാൻസിസ്

⭕ മലയാളഭാഷയിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയത്- അർണോസ് പാതിരി

⭕ മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ സമ്പൂർണ്ണ ഗ്രന്ഥം- സംക്ഷേപ വേദാർത്ഥം

⭕ ഇംഗ്ലീഷ് മലയാളം നിഘണ്ടു തയ്യാറാക്കിയത്- ബെഞ്ചമിൻ ബെയിലി

⭕ മലയാളം ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത്- ഹെർമൻ ഗുണ്ടർട്ട്


1. ലോകത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രം ?

         ഗ്രാന്റ് ബാങ്ക്സ്
(തെക്കേ അമേരിക്ക)

2. കടൽവെള്ളത്തെ ശുദ്ധീകരിക്കുന്ന രീതികൾ ഏതൊക്കെ?

            സമുദ്രജല സ്വേദനം, ബാഷ്പീകരണം,  സാന്ദ്രീകരണം

3. ലവണ ജലത്തിൽ നിന്നും  ലവണം വേർതിരിക്കുന്ന പ്രക്രിയ ?

          ഇലക്ട്രോ ഡയാലിസിസ് ,റിവേഴ്സ് ഓസ്മോസിസ്

4. കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന രീതി ?

            അഭിവഹനം

5. സൗരതാപനവും ഭൗമ വികിരണവും തമ്മിലുള്ള സന്തുലനമാണ്‌?

         ഹീറ്റ് ബജറ്റ്

6. ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില അനുഭവപ്പെടുന്നത്?

          ഉച്ചക്ക് 2 മണിക്ക്

7. ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള   വ്യത്യാസം ?

            ദൈനിക താപാന്തരം

8. സമുദ്രനിരപ്പിൽ നിന്ന് ഒരേ അന്തരീക്ഷതാപനില അനുഭവപ്പെടുന്ന പ്രദേശങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖകളാണ്?
           സമ താപ രേഖകൾ

9. അന്തരീക്ഷത്തിലെ നീരാവി പൂരിതമാകുന്ന അവസ്ഥയാണ്?
     
          പൂരിതാവസ്ഥ

10. ഖനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവാണ്?

        തുഷാരാങ്കം

11. ഭൂപടത്തിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതി?

         ഭിന്നക രീതി

12. സംസ്കൃതത്തിൽ രചിക്കപ്പെട്ട ആദ്യ കൃതി?

            ഋഗ്വേദം

13. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ  കാണപ്പെടുന്ന വാതകം?

              നൈട്രജൻ (78.08%)

14. ഓസോൺ ശോഷണത്തിന് കാരണമാകുന്ന നിരവധി ഉത്പന്നങ്ങളെ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനായുളള അന്താരാഷ്ട്ര ഉടമ്പടി?

       മോൺട്രിയൽ പ്രോട്ടോകോൾ 

15. ഭൗമോപരിതലത്തിൽ നിന്ന് 90 കിലോ മീറ്റർ ഉയരം വരെയുള്ള ഭാഗം?

              ഹോമോസ്ഫിയർ

16. 90 കിലോമീറ്ററിനും മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷഭാഗം?

           ഹെറ്ററോസ്ഫിയർ

17 . ട്രോപ്പോസ്ഫിയറിൽ ഓരോ 165 മീറ്റർ ഉയരത്തിനും 1°c താപം കുറഞ്ഞുവരുന്നതിന് പറയുന്ന പേര്?

           ക്രമമായ താപ നഷ്ട നിരക്ക്

18. ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയിലുള്ള  അന്തരീക്ഷ ഭാഗം ?

             ട്രോപ്പോപാസ്

19. ജറ്റ് വിമാനങ്ങളുടെ സുഗമ സഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷ പാളി?

        സ്ട്രാറ്റോസ്ഫിയർ  

20. ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

             സ്ട്രാറ്റോസ്ഫിയർ 

21. അന്തരീക്ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്ന  പാളി ?

             മിസോസ്ഫിയർ

22. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം ?

           അയണോസ്ഫിയർ

23. റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷപാളി?

           അയണോസ്ഫിയർ

24. ഉൽക്കാ പതനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന പാളി?

        മിസോസ്ഫിയർ

24. മേൽമണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരുറവകളാണ്?

        അക്യുഫറുകൾ

25. മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴംകുറഞ്ഞ കുഴൽക്കിണറുകളാണ്?

         അരിപ്പക്കിണർ

26. സുരങ്ക കിണറുകൾ കാണപ്പെടുന്നത് എവിടെയാണ്?

           കാസർഗോഡ്

27. ഭൂമിക്കുള്ളിൽ നിന്ന് നിശ്ചിത ഇടവേളകളിൽ ചൂടുവെള്ളവും നീരാവിയും ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസമാണ്?

         ഗീസറുകൾ

28. വെള്ളത്തിന്  ATM ഏർപ്പെടുത്തിയ സ്ഥലം?

            കർണ്ണാടകത്തിലെ കനകപുര

29. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന ഭൂഖണ്ഡം?

           ഏഷ്യ

30. ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ഭൂഖണ്ഡം?

            ഏഷ്യ

31. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ  സഹാറ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?

          ആഫ്രിക്ക

32. അൻറാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങൾ ഏതൊക്കെയാണ്?

     മൈത്രി , ഭാരതി,  ദക്ഷിണ ഗംഗോത്രി

33. 2012  നവംബറിൽ മുംബൈയിൽ തുടങ്ങി ലോകം ചുറ്റി സഞ്ചരിച്ച മുംബൈയിൽ തിരിച്ചെത്തിയ നാവികൻ?

      ലഫ്. കമാണ്ടർ അഭിലാഷ് ടോമി

34. ഭൂമി സൂര്യനെ വലം വെക്കുന്ന പാതയുടെ ആകൃതി?

          ദീർഘ വൃത്താകൃതി 

35. സൂര്യസമീപകം (പെരിഹീലിയൻ) പൊതുവേ സംഭവിക്കുന്നത് ഏത് ദിനം?

           ജനുവരി 3

36. സൂര്യോച്ചം (അപ് ഹീലിയൻ) പൊതുവേ സംഭവിക്കുന്നത് ഏത് ദിനം?

         ജൂലൈ 4

37. ഗ്രീഷ്മ അയനാന്ത ദിനം എന്നാണ്?

             ജൂൺ 21 ( ഈ ദിവസം  ഉത്തരാർദ്ധ ഗോളത്തിൽ ദൈർഘ്യം കൂടിയ പകലും , ദക്ഷിണാർധ ഗോളത്തിൽ ദൈർഘ്യം  കൂടിയ രാത്രിയും അനുഭവപ്പെടുന്നു)

38. ശൈത്യ  അയനാന്ത ദിനം എന്നാണ്?

           ഡിസംബർ 22

39. വിഷുവങ്ങൾ അഥവാ സമരാത്ര ദിനങ്ങൾ ഏതൊക്കെ?

           മാർച്ച് 21, സെപ്റ്റംബർ 23

40. ശൈത്യകാലത്തിൽ നിന്ന്  
 ഉഷ്ണ കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലത്തെ എന്തുപറയുന്നു?

           വസന്തകാലം 

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *