സന്ധി
പദങ്ങളെയും പ്രകൃതി പ്രത്യയങ്ങളെയും ചേർത്തെഴുതുമ്പോൾ വർണങ്ങൾക്ക് ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നുപറയുന്നു.വർണങ്ങൾക്കുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ സന്ധികളെ നാലായിതിരിക്കാം
ലോപസന്ധി
വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒരു വർണം കുറയുന്നത് ലോപസന്ധി.ലോപം എന്നാൽ കുറവ് എന്നർഥം.
തണുപ്പ്ഉണ്ട് = തണുപ്പുണ്ട് (സംവൃതോകാരം ലോപിച്ചു) ഇരുമ്പ്അഴി = ഇരുമ്പഴി (സംവൃതോകാരം ലോപിച്ചു)
ഒരു ഇടം = ഒരിടം (ഉകാരം ലോപിച്ചു)
പച്ച ഇല = പച്ചില (അകാരം ലോപിച്ചു)
പണം കിഴി = പണക്കിഴി (അനുസ്വാരം ലോപിച്ചു)
Ans: ദിത്വസന്ധി
വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒരു വർണം ഇരട്ടിക്കുന്നത് ദിത്വസന്ധി. ദിത്വം എന്നാൽ ഇരട്ട എന്നർഥം.
പുക കുഴൽ =പുകക്കുഴൽ (കകാരം ഇരട്ടിച്ചു)
കാലി തീറ്റ = കാലിത്തീറ്റ (തകാരം ഇരട്ടിച്ചു)
പച്ച ചക്ക = പച്ചച്ചക്ക (ചകാരം ഇരട്ടിച്ചു)
മഞ്ഞ പട്ട് = മഞ്ഞപ്പട്ട് (പകാരം ഇരട്ടിച്ചു)
പെൺ ആന = പെണ്ണാന (ണകാരം ഇരട്ടിച്ചു)
Ans: ആഗമസന്ധി
വർണങ്ങൾ ചേരുമ്പോൾ അവയ്ക്കിടയിൽ ഒരു വർണം പുതുതായി വരുന്നത് ആഗമസന്ധി. ആഗമം എന്നാൽ വരവ് എന്നർഥം.
പൊടി അരി = പൊടിയരി (യകാരം ആഗമിച്ചു)
തിരു ഓണം = തിരുവോണം (വകാരം ആഗമിച്ചു)
വഴി അമ്പലം = വഴിയമ്പലം (യകാരം ആഗമിച്ചു)
മല ചരക്ക്=മലഞ്ചരക്ക് (ഞകാരം ആഗമിച്ചു)
കരിപുലി = കരിമ്പുലി (മകാരം ആഗമിച്ചു)
പുളി കുരു = പുളിങ്കുരു(ങകാരം ആഗമിച്ചു)
മല പുഴ=മലമ്പുഴ (മകാരം ആഗമിച്ചു)
Ans: ആദേശസന്ധി
വർണങ്ങൾ ചേരുമ്പോൾ അവയിൽ ഒന്നുമാറി അതിന്റെ സ്ഥാനത്ത് മറ്റൊന്നുവരുന്നത് ആദേശസന്ധി. ആദേശം എന്നാൽ സ്ഥാനംമാറൽ എന്നർഥം.
വെൺ നിലാവ്= വെണ്ണിലാവ് (നകാരം മാറി ണകാരം വന്നു)
വെൺ ചാമരം = വെഞ്ചാമരം (ണകാരം മാറി ഞകാരം വന്നു)
ചെം കോട്ട= ചെങ്കോട്ട (അനുസ്വാരം മാറി ങകാരം വന്നു)
നിലം അറ=നിലവറ (അനുസ്വാരം മാറി വകാരം വന്നു) കല്മതിൽ=കന്മതിൽ (ലകാരം മാറി നകാരം വന്നു)
ചെംതാമര = ചെന്താമര (അനുസ്വാരം മാറി നകാരം വന്നു)
നാലു സന്ധിയും ചുരുക്കത്തിൽ ഓർത്തുവെക്കാനുള്ള ഒരു പദ്യം
സന്ധിപ്പിൽ പോവതാം ലോപം ഒന്നതിൽ കൂടലാഗമം പകരം ചേർപ്പതാദേശം ദ്വിത്വം താൻ ഹല്ലിരട്ടിയും.
(ഹല്ല്- സ്വരം ചേരാത്ത ശുദ്ധവ്യഞ്ജനം)
രാപ്പകൽ എങ്ങനെ പിരിച്ച് എഴുതണം
ReplyDeleteനന്നല്ല എന്ന വാക്ക് എങ്ങനെ പിരിച്ച് എഴുതണം
ReplyDelete