psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

1983 സെപ്റ്റംബറിൽ അപ്പികോ പ്രസ്ഥാനം ആരംഭിച്ച പരിസ്ഥിതി പ്രവർത്തകൻ ആര്? Kerala psc most important questions


 1983 സെപ്റ്റംബറിൽ അപ്പികോ പ്രസ്ഥാനം ആരംഭിച്ച പരിസ്ഥിതി പ്രവർത്തകൻ ആര്?
✅ പാണ്ഡുരംഗ് ഹെഗ്ഡെ
 'അപ്പികോ' എന്ന വാക്കിൻറെ അർത്ഥം എന്ത്?

✅ ആലിംഗനം ചെയ്യുക
 പശ്ചിമഘട്ടമേഖലയിലെ ഏതിനം കൃഷിരീതിയോടുള്ള പ്രതിഷേധമാണ് അപ്പികോ പ്രസ്ഥാനം ആയി മാറിയത്?
✅ ഏകവിള കൃഷി (സിംഗിൾ ക്രോപ്പ്)
 നർമദ ബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്?
✅ മേധാ പട്കർ
 വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
✅ ഇന്ദിരാഗാന്ധി
 പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
✅ രാജീവ് ഗാന്ധി
 ജൈവ വൈവിധ്യ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി?
✅ എ. ബി. വാജ്പേയി
 'പരിസ്ഥിതി കമാൻഡോകൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക പരിസ്ഥിതി സംഘടന ഏത്?
✅ ഗ്രീൻപീസ്
 ആണവ പരീക്ഷണങ്ങൾക്കേതിരെ പ്രതിഷേധിക്കാനായി 1969- ൽ രൂപംകൊണ്ട 'ഡോണ്ട് മേക്ക് എ വേവ്‌ കമ്മറ്റി' ഏതു പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു?
✅ ഗ്രീൻപീസ്
 ഗ്രീൻപീസിന് ആസ്ഥാനം സ്ഥിതിചെയ്യുന്ന യൂറോപ്യൻ നഗരം ഏത്?
✅ ആംസ്റ്റർഡാം (നെതർലൻഡ്സ് )
 ഇർവിങ് സ്റ്റോ, ഡൊറോത്തി സ്റ്റോ എന്നിവർ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്?
✅ ഗ്രീൻപീസ്
 'റെഡ് ലിസ്റ്റ്' എന്ന പേരിൽ അന്യംനിന്നുപോകുന്ന ജീവികളുടെ പട്ടിക തയ്യാറാക്കുന്ന സംഘടന ഏത്?
✅ ഐ. യു. സി. എൻ. (ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ)
 ഐ. യു. സി. എൻ. സ്ഥാപിതമായത് ഏത് വർഷമാണ്?
✅ 1948
 ഐ. യു. സി. എന്നിൻ്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഗ്ലാൻഡ് ഏത് രാജ്യത്താണ്?
✅ സ്വിറ്റ്സർലൻഡ്
 ഏത് അന്തർദേശീയ പരിസ്ഥിതി സംഘടനയുടെ ചിഹ്നമാണ് ഭീമൻ പാണ്ട?
✅ ഡബ്ല്യു. ഡബ്ല്യു. എഫ്. (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ)
 'ലിവിങ് പ്ലാനെറ്റ് റിപ്പോർട്ട്'തയ്യാറാക്കുന്ന സംഘടന ഏത്?
✅ ഡബ്ല്യു. ഡബ്ല്യു. എഫ്.
 ഡബ്ല്യു. ഡബ്ല്യു. എഫ്. രൂപം കൊണ്ട വർഷം ഏത്?
✅ 1961 ഏപ്രിൽ
 ഡബ്ല്യു. ഡബ്ല്യു. എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
✅ ഗ്ലാൻഡ് (സ്വിറ്റ്സർലാൻഡ്)
〰〰〰〰〰〰〰〰〰〰
 വനവിസ്തൃതിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
✅ 10
 വനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
✅ മധ്യപ്രദേശ്
 വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ഏത്?
✅ ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ
 വനസാന്ദ്രത എത്ര ശതമാനത്തിൽ കൂടുതലുള്ള പ്രദേശമാണ് നിബിഡവനം?
✅ 70%
 ഇന്ത്യയിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
✅ പശ്ചിമബംഗാൾ
 കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം രൂപം കൊണ്ട വർഷം ഏത്?
✅ 1985
 വൃക്ഷങ്ങൾ, തരുലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്?
✅ ലോബയാൻ പ്രസ്ഥാനം
 കടുവാ സംരക്ഷണപദ്ധതിയുടെ പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം ഏത്?
✅ 1973
 പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കമിട്ടത് ഏത് വന്യജീവി സങ്കേതത്തിൽ ആണ്?
✅ ജിംകോർബറ്റ് വന്യജീവിസങ്കേതം (ഉത്തരാഖണ്ഡ്)
 പ്രോജക്റ്റ് എലിഫെൻറ് ആരംഭിച്ചത് ഏത് വർഷത്തിലാണ്?
✅ 1992
 കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് വരെ ദേശീയ മൃഗം ഏതായിരുന്നു?
✅ സിംഹം
 ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974- ൽ പിറവികൊണ്ട പ്രസ്ഥാനമേത്?
✅ ചിപ്കോ പ്രസ്ഥാനം
 'ചിപ്കോ' എന്ന വാക്കിൻറെ അർത്ഥം എന്ത്?
✅ ചേർന്നുനിൽക്കുക
 ചിപ്കോ പ്രസ്ഥാനം പിറവിയെടുത്ത ചമോലി ജില്ല ഏത് സംസ്ഥാനത്ത് ആയിരുന്നു?
✅ ഉത്തർപ്രദേശ് (നിലവിൽ ഉത്തരാഖണ്ഡ്)
 ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
✅ സുന്ദർലാൽ ബഹുഗുണ
 ഗാന്ധിയൻ സമര മാർഗങ്ങളായ സത്യാഗ്രഹം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ അരങ്ങേറിയ പരിസ്ഥിതി സമരം ഏത്?
✅ ചിപ്കോ പ്രസ്ഥാനം
 ഇന്ത്യയിലെ ഏത് പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മുദ്രാവാക്യമായിരുന്നു 'ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്'?
✅ ചിപ്കോ പ്രസ്ഥാനം
 കർണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഗുബി ഗാഡെ ഗ്രാമത്തിൽ ആരംഭിച്ച വനസംരക്ഷണ പ്രസ്ഥാനം ഏത്?
✅ അപ്പികോ പ്രസ്ഥാനം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *